പ്രൈവറ്റ് റെജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ പി.ജി അസൈൻമെൻറ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ 2020 പ്രവേശനം രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2021 സെഷൻ) ഇൻറ്റേർണൽ ഇവാലുവേഷൻന്റെ ഭാഗമായുള്ള അസൈൻമെൻറ് 2022 ജൂൺ 25, 5.00 pm ന് അകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. കണ്ണൂർ സർവ്വകലാശാല വെബ്‌സൈറ്റിൽ Academics-Private Registration ലിങ്കിൽ എൻറോൾമെൻറ് നമ്പറും ജനനതീയ്യതിയും നൽകി അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദ്ദേശങ്ങളും ഡൌൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെൻറ്‌കൾക്കുള്ള ഫീസ് പേപ്പർ ഒന്നിന് 90/- രൂപ നിരക്കിൽ School of Distance Education – Course Fee എന്ന ശീർഷകത്തിലാണ് അടക്കേണ്ടത്.