പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപനം നാളെ

തിരുവനന്തപുരം∙ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച ഉച്ചയ്ക്കു മൂന്നിനു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. കോവിഡും നിയമസഭാ തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷകളുടെ മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കി. പരീക്ഷാ ബോർഡ് യോഗം ചേർന്നു.

ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.