പി. ജി പ്രവേശനം – അപേക്ഷയിലെ തെറ്റ് തിരുത്താം

2022-23 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളില പി.ജി പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയിൽ, യോഗ്യതാ പരീക്ഷയുടെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയവരെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷയിൽ മാർക്ക് തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 24 ജൂലൈ 2022 ന്, 5:00 മണിക്ക് മുൻപായി മാർക്ക്/ഗ്രേഡിൽ മാറ്റം വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്, സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.