പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി.

എല്ലാ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു.

പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തരുതെന്നാവശ്യപ്പെട്ടായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്. എന്നാല്‍ ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അംഗീകരിച്ച സുപ്രിംകോടതി ഹര്‍ജികള്‍ തള്ളുകയായിരുന്നു.