പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം

ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ www.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ജനറല്‍ രജിസ്‌ട്രേഷനും കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും നടത്തണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ടും, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റും സ്‌കാന്‍ ചെയ്ത് വിദ്യാര്‍ഥികളുടെ സ്വന്തം ഇ മെയില്‍ ഐഡി യില്‍ നിന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ plusonekannurdsc21@gmail.com എന്ന മെയിലിലേക്ക് അയക്കണം. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശോധിച്ചശേഷം സ്‌കോര്‍ കാര്‍ഡ് തയ്യാറാക്കും. സ്‌കോര്‍ കാര്‍ഡ് വിദ്യാര്‍ഥിയുടെ ഇ മെയിലിലേയ്ക്ക് തിരികെ അയക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി സൈറ്റില്‍ കയറി സ്‌കൂള്‍ ഓപ്ഷന്‍ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ മൂന്നിനകം സമര്‍പ്പിക്കണം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി പരിഗണിക്കൂ. ജില്ലാ/സംസ്ഥാന കായിക അസോസിയോഷനുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വ്വറുടെ ഒപ്പ് നിര്‍ബന്ധമാണ്. ഫോണ്‍: 9947589546, 9562207811, 9447077474, 2700485.