പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം:പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.രാത്രി ഉറങ്ങാന്‍ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിൻ്റെ മകള്‍ അന്‍ഷിദ(16) ആണ് ജീവനൊടുക്കിയത്. വാണിയമ്പലം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. രാവിലെയാണ് വീട്ടുകാര്‍ അന്‍ഷിതയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.