പ്ലസ് വൺ: പരീക്ഷകള്‍ രാവിലെ 9.40 മുതൽ, ടൈംടേബിൾ

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷകള്‍ എല്ലാ വിഷയങ്ങള്‍ക്കും രാവിലെ 9.40 മുതല്‍ തുടങ്ങും. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കു രാവിലെ 9.40 മുതല്‍ 12.30 വരെയും പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 9.40 മുതല്‍ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെയാണ് ഇത്.ബയോളജി പരീക്ഷ 9.40 മുതല്‍ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതല്‍ 11.30 വരെയാണ്.

സെപ്റ്റംബര്‍ 24ന് തുടങ്ങി ഒക്ടോബര്‍ 18വരെയാണ് പ്ലസ് വണ്‍ പരീക്ഷകള്‍. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബര്‍ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയില്‍ അഞ്ചു ദിവസം ഇടവേളയുണ്ടാവും. പ്രൈവറ്റ് കംപാര്‍ട്മെന്റല്‍, പുനഃപ്രവേശം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്സ് വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും റജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും.

ടൈംടേബിള്‍

പ്ലസ് വണ്‍

സെപ്റ്റംബര്‍ 24 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സര്‍വീസ് ടെക്നോളജി (ഓള്‍ഡ്), ഇലക്‌ട്രോണിക് സിസ്റ്റംസ്

സെപ്റ്റംബര്‍ 28 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്

സെപ്റ്റംബര്‍ 30 – മാത്‌സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി

ഒക്ടോബര്‍ 4 – ഫിസിക്സ്, ഇക്കണോമിക്സ്

ഒക്ടോബര്‍ 6 – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി

ഒക്ടോബര്‍ 8 – ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലിഷ് ലിറ്ററേച്ചര്‍

ഒക്ടോബര്‍ 11 – പാര്‍ട്ട് 1 ഇംഗ്ലിഷ്

ഒക്ടോബര്‍ 13 – പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഐടി (ഓള്‍ഡ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി

ഒക്ടോബര്‍ 18 – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്

വിഎച്ച്‌എസ്‌ഇ

സെപ്റ്റംബര്‍ 24 – ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്മെന്റ്

സെപ്റ്റംബര്‍ 28 – കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്

സെപ്റ്റംബര്‍ 30 – മാത്‌സ്

ഒക്ടോബര്‍ 4 – ഫിസിക്സ്, ഇക്കണോമിക്സ്

ഒക്ടോബര്‍ 6 – ജ്യോഗ്രഫി, അക്കൗണ്ടന്‍സി

ഒക്ടോബര്‍ 8 – ബയോളജി, മാനേജ്മെന്റ്

ഒക്ടോബര്‍ 11- ഇംഗ്ലിഷ്

ഒക്ടോബര്‍ 13 -വൊക്കേഷനല്‍ തിയറി