പ്ലാച്ചിമട സമരനായിക കന്നിയമ്മ അന്തരിച്ചു

മയിലമ്മയ്ക്ക് പിന്നാലെ പ്ലാച്ചിമട സമരത്തിന് നേതൃത്വം നൽകിയ കന്നിയമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തൊണ്ണൂറു വയസ്സായിരുന്നു പ്രായം.

പ്ലാച്ചിമട സമരത്തിൻറെ ഇരുപതാം വാർഷികത്തിലാണ് കന്നിയമ്മ അന്തരിച്ചത്. മയിലമ്മയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് കന്നിയമ്മയും പ്ലാച്ചിമട സമരത്തിലെ നായികയായി. മയിലമ്മയ്ക്ക് ശേഷം പ്ലാച്ചിമടയിലെ സ്ത്രീകളെ സമരത്തിൽ ഒന്നിപ്പിച്ചത് കന്നിയമ്മയായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂന്ന് മാസത്തോളം കിടപ്പിലായിരുന്നു കന്നിയമ്മ. പാപ്പമ്മാൾ, മുത്തുലക്ഷ്മി, സരസ, പാർവതി, മയിലത തുടങ്ങി പ്ലാച്ചിമട സമരത്തിൻറെ മുന്നിരയിൽ നിന്ന നിരവധി ആദിവാസി സ്ത്രീകൾക്കൊപ്പം കന്നിയമ്മ രാവും പകലും പ്രവർത്തിച്ചു. പ്ലാച്ചിമട സമരത്തിൻറെ പ്രാധാൻയം ലോകത്തിൻ മുന്നിൽ എത്തിക്കാൻ അവർ നടത്തിയ ത്യാഗം അപാരമാണ്.