പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിൽ വന്‍ വര്‍ധന:പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നല്‍കണം.

കൊച്ചി: ഇന്നു മുതല്‍ സ്റ്റേഷനില്‍ കയറാന്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കണം. പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കും. ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുമുണ്ടായി. പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നല്‍കണം.

കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, യു.ടി.എസ്. ടിക്കറ്റ് നല്‍കാത്ത ചെറിയ സ്റ്റേഷനുകളില്‍ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്റ്റേഷനുകളില്‍ ക്രിസില്‍ (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം.

തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നില്ല. കോവിഡ് കാരണമാണ് പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ ഒരുവര്‍ഷമായി നിര്‍ത്തിവച്ചത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയാക്കി നേരത്തേ നല്‍കിത്തുടങ്ങിയിട്ടുണ്ട്.