പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുനില്ല;കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.

കൊച്ചി:കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

വാക്സിനേഷൻ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുളള ബെഞ്ച് കേന്ദ്ര സർക്കാരിനോട് വളരെ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചത്