Latestഅറിയിപ്പ്‌

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്‌സിൽ പ്രവേശനം തുടങ്ങി. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ www.atdcindia.co.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയോ അപ്പാരൽ ട്രെയിനിങ്ങ് ആന്റ് ഡിസൈൻ സെന്റർ കിൻഫ്ര ടെക്‌സ്‌റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ തളിപ്പറമ്പ്, കണ്ണൂർ-670142 എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്യുക. ഫോൺ: 9961803757, 9744917200.