ഫിഷറി ഗാർഡ് നിയമനം

ഫിഷറീസ് വകുപ്പിന്റെ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ താൽക്കാലിക ഫിഷറി ഗാർഡിനെ നിയമിക്കുന്നു. യോഗ്യത: വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് ഉള്ളവരായിരിക്കണം. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 10.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കണം. ഫോൺ: 0497 2731081.