ഫൈനലിസിമ പോരാട്ടം; വെംബ്ലിയില്‍ അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍

വെംബ്ലി: ലാറ്റിനമേരിക്കൻ രാജാക്കൻമാരാണോ അതോ യൂറോപ്പിലെ ചാമ്പ്യൻമാരാണോ ഏറ്റവും ശക്തരെന്ന് ഇന്നറിയാം. ഫൈനലിസിമയില്‍ ഇന്ന് അർജൻറീന ഇറ്റലിയെ നേരിടും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോപ്പ അമേരിക്ക-യൂറോ കപ്പിലെ വിജയികൾ തമ്മിലുള്ള പോരാട്ടം നടക്കുന്നത്.

ഖത്തർ ലോകകപ്പിൻ യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിക്ക് ഫൈനലിൽ ജയത്തോടെ തിരിച്ചുവരവ് ആരംഭിക്കേണ്ടതുണ്ട്. ലോകകപ്പിൻ മുന്നോടിയായി ഒരു യൂറോപ്യൻ ശക്തിക്കെതിരായ വിജയം അർജൻറീനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.