ഫ്ലാറ്റിന്റെ മുകളിൽ നിന്നും അമ്മയും കുഞ്ഞും താഴെ വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വർക്കലയിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. അമ്മ മരണപ്പെട്ടു. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു.അമ്മയുടെ കൈയ്യിൽ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇടവ ഐഒബി ബാങ്കിന് സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് വീണാണ് അപകടമുണ്ടായത്.

കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിമയുടെ തലയിൽ ആറുപൊട്ടലുകൾ ഉള്ളതായി കണ്ടു. കുട്ടിക്ക് സാരമായ പരിക്കുകൾ മാത്രമേ ഉള്ളു. സീനത്തിന്റെ മകളാണ് മരിച്ച നിമ.ഭർത്താവ് അബു ഫസൽ ദുബായിൽ ആണ്