ബം​ഗാ​ളി​ലും ആ​സാ​മി​ലും ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ലും ആ​സാ​മി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ബം​ഗാ​ളി​ൽ 30 മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​സാ​മി​ൽ 47 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ബം​ഗാ​ളി​ൽ എ​ട്ടു ഘ​ട്ട​മാ​യി​ട്ടാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ആ​സാ​മി​ലെ 47 മ​ണ്ഡ​ല​ങ്ങ​ളി​ൽ 38 എ​ണ്ണം തേ​യി​ല​ത്തോ​ട്ടം മേ​ഖ​ല​യി​ലാ​ണ്. ആ​സാ​മി​ൽ ഏ​പ്രി​ൽ ഒ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ലാ​ണു മ​റ്റു ര​ണ്ടു ഘ​ട്ട​ങ്ങ​ൾ. 126 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​സാ​മി​ലു​ള്ള​ത്.