ബാബുരാജൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട് കല്ലായി സ്വദേശി ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോഴിക്കോട് ഒന്നാം ജില്ലാ സെഷൻസ് കോടതി വിധിച്ചു. പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി മുരളിയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കോഴിക്കോട് ഫസ്റ്റ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. 2019 മെയ് 22നാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതി മുരളി ബാബുരാജിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.