ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും.
പാലക്കാട്: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും.കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക.
വനമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേസ് എടുക്കുന്നതിന് മുന്‍പ് ബാബുവില്‍ നിന്ന് മൊഴിയെടുക്കും. വാളയാര്‍ സെക്ഷന്‍ ഓഫീസറായിരിക്കും ബാബുവില്‍ നിന്ന് മൊഴിയെടുക്കുക.
ബാബുവിനൊപ്പം ഉണ്ടായ സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബാബുവിന്റെ മൊഴി എടുത്തതിന് ശേഷമാവും സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുമോ എന്നത് തീരുമാനിക്കുക.