ബാലചന്ദ്രകുമാറിനെതിരായ കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ കോടതി നിർദേശം നൽകി. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 28ലേക്ക് മാറ്റി.

2011 ഡിസംബറിൽ എറണാകുളം പുതുക്കലവട്ടത്തെ സിനിമാ ഗാനരചയിതാവിൻറെ വീട്ടിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതെന്നും സംഭവത്തിൻ ശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ മൊബൈൽ ഫോണിൽ ബലാൽസംഗത്തിൻറെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കൂടുതൽ വായിക്കാം: ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴി പൊലീസ് എടുക്കും.