ബാലഭാസ്കറിൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്കര്‍ മരിച്ച വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്.

.

സിബിഐ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്റെ അച്ഛന്‍ ഉണ്ണി വ്യക്തമാക്കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. അതിനാല്‍ പുനരന്വേഷണത്തിന് വേണ്ടി കോടതിയെ വേണ്ടിവന്നാല്‍ സമീപിക്കുമെന്നും അദ്ദേഹം.