ബിജെപി ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്‌ജെന്‍ഡർ
കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്‌ജെന്‍ഡർ അതിഥി അച്യുത്.കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജില്ലാ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് അതിഥി അച്യുതിന് ബിജെപി എറണാകുളം ജില്ല ഓഫീസില്‍ സ്വീകരണം നല്‍കി.
ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് ഒരു ട്രാന്‍സ്ജെന്‍ഡറായ തന്നെ നാമനിര്‍ദേശം ചെയ്തത് ഈ സമൂഹത്തിന് ബി ജെ പി നല്‍കുന്ന അംഗീകാരമാണെന്നാണ് അതിഥി അച്യുത് പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാ രാമനില്‍ നിന്നും അംഗത്വമെടുക്കാനും നരേന്ദ്ര മോദി നയിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാനും കഴിഞ്ഞത് ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആദ്യമായി മത്സ്യമേഖല സംരംഭകയായ ട്രാന്‍സ്‌ജെന്‍ഡറാണ് അതിഥി അച്യുത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയും അംഗീകാരത്തിന് ഇവര്‍ നന്ദി അറിയിച്ചിട്ടുണ്ട്. ഭാരതീയ ജനത പാര്‍ട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമായി ഒരു അവസരം നല്‍കിയതിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായാണ് കുറിച്ചത്.