ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂർണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. ഇതോടെ തലശേരിയിലും, ഗുരുവായൂരും താമര ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാകില്ല. തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം വരുന്നത് വരെ പൂർണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്നതാണ് ഭരണഘടനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. ഇതിനോട് യോജിക്കുകയായിരുന്നു കോടതി. ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഹർജിയും ഹൈക്കോടതി തള്ളി.