ബിനീഷ് കോടിയേരി ആശുപത്രി വിട്ടു
ബെംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തിൽ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോയത്. ബീനീഷിന് ദീർഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് വിവരം.
ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് വിവരം.
നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയിൽ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടർന്ന് ഇഡി ഉദ്യോഗസ്ഥർ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുന്നത്.