ബിഹാറില്‍ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് രോഗം

ബിഹാറിലെ പട്നയിലാണ് ഒരു ഡോക്ടറുൾപ്പെടെ നാല് പേർക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചു.കൂടുതൽ അപകടകാരികളാണ് വൈറ്റ് ഫംഗസ്

ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളിൽ രോഗം ബാധിക്കുന്നതിനാൽ ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണ് വൈറ്റ് ഫംഗസ്.

കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളിൽ നടത്തിയ എച്ച്ആർസിടി(High-resolution computed tomography)പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്താൻ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്കാനാണ് എച്ച്ആർസിടി.

താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരിൽ വൈറ്റ് ഫംഗസ് ബാധ കൂടുതൽ അപകടകരമായേക്കുമെന്ന് ഡോ. എസ്.എൻ. സിങ് പറഞ്ഞു. ദീർഘകാലമായി സ്റ്റിറോയ്ഡുകൾ കഴിക്കുന്ന പ്രമേഹരോഗികൾക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൃത്രിമമായി ഓക്സിജൻ സഹായം ലഭ്യമാക്കുന്ന കോവിഡ് രോഗികളിൽ വൈറ്റ് ഫംഗസ് രോഗം ബാധിക്കാമെന്ന് ഡോ. സിങ് പറയുന്നു.