ബിഹാറിൽഎൻഡിഎക്ക് മുൻതൂക്കം

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ എൻഡിഎ മുന്നിൽ. 123 സീറ്റുകളിൽ എൻഡിഎ ഇപ്പോൾ ലീഡ് ചെയ്യുന്നുണ്ട്. ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് 106 സീറ്റുകളിലാണ് ലീഡ്. എൽജെപി ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ജിതൻ റാം മഞ്ചി പിന്നിലാണ്. ലാലുവിൻ്റെ മകൻ തേജ് പ്രതാപ് ഹസൻ പൂരിൽ പിന്നിലാണ്.

12 സീറ്റുകളിൽ ഇടതുപക്ഷം ലീഡ് ചെയ്യുന്നുണ്ട്.