ബി.ജെ.പി എംപി സ്വരൂപ് ശർമ മരിച്ച നിലയിൽ

ന്യൂഡൽഹി: ബി.ജെ.പി എംപി സ്വരൂപ് ശർമയെ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഡൽഹി നോർത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി.മരിച്ച നിലയിൽ കണ്ടെത്തിയത്

ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ 1958 ൽ ജനിച്ച സ്വരൂപ് ശർമ രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ അദ്ദേഹം മണ്ടിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.