ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി


പട്ന:ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി.78 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട പോളിംഗ് നടക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങള്‍ കൂടുതലായുള്ള സീമാഞ്ചലടക്കമുള്ള വടക്കന്‍ ബീഹാറിലെ 2.35 കോടിയിലേറെ വോട്ടര്‍മാരാണ് 1204 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക.

രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാൽമികി നഗർ ലോക്സഭാ മണ്ഡലത്തിൽ ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ മകൾ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാർ തുടങ്ങിയവർ ജനവിധി തേടുന്നവരിൽ ഉൾപ്പെടും.

വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമഡി, മധുബനി തുടങ്ങിയ ജില്ലകളിൽ കടുത്ത മത്സരമാണ്. മഹാസഖ്യത്തിൽ ആർ.ജെ.ഡി.ക്കും ഇടതുപാർട്ടികൾക്കും പ്രധാനമാണ് മൂന്നാംഘട്ടം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്