ബെൽസ് പാൾസി എന്ന രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രി വിട്ടു.

ബെൽസ് പാൾസി എന്ന രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രി വിട്ടു. ഡിസ്ചാർജ്ജ് ആയെന്നും ഇനി കുറച്ചു ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും നടൻ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചു. തനിക്ക് പ്രാർത്ഥനകളിലൂടെ പിന്തുണ നൽകിയ എല്ലാവർക്കും മിഥുൻ നന്ദി കുറിച്ചു.

ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോ​ഗമാണിത്. സോഷ്യൽ മീഡിയയിലൂടെ മിഥുൻ തന്നെയാണ് വിവരം അറിയിച്ചത്. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള ഒരു വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയായിരുന്നു താരം. പക്ഷാഘാതം വന്നതുപോലെ ആണെന്നും ഒരുഭാ​ഗം അനക്കാനാവുന്നില്ലെന്നുമാണ് താരം വിഡിയോയിൽ‌ വിശദീകരിച്ചത്.