“ബൈജു ബവ്രയിൽ” നിന്ന് ദീപക പദുക്കോൺ പുറത്ത്

ഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്രയിൽ നിന്ന് ദീപക പദുക്കോൺ പുറത്ത്. സഹതാരം രൺവീർ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം തന്നെ തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായും തുടർന്ന് പുറത്ത് പോയതായും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. തനിക്ക് ഭർത്താവു കൂടിയായ രൺവീറിനേക്കാൾ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.