ബോക്സിങ്ങിൽ റിങ്ങിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ: ബോക്സിങ്ങിൽ റിങ്ങിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് തോൽവി വഴങ്ങിയതോടെ ലവ്ലിന വെങ്കലമെഡൽ ഉറപ്പിച്ചു. സ്കോർ: 5-0