‘കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പേര് നിർദ്ദേശിച്ചത് സോണിയ’; പ്രചരണം തള്ളി ഖാര്‍ഗെ

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഖാർഗെയ്ക്ക് വോട്ട് ചെയ്യണമെന്ന് ചില നേതാക്കൾ വോട്ടർമാരോട് ആവശ്യപ്പെടുകയാണെന്ന് തരൂർ ആവർത്തിച്ചു. എന്നാൽ രഹസ്യ ബാലറ്റിൽ തനിക്ക് പിന്തുണയുണ്ടെന്നാണ് തരൂരിന്റെ അവകാശവാദം. അതേസമയം, വോട്ടർമാർ സ്വമേധയാ തന്നെ പിന്തുണയ്ക്കുകയാണെന്ന് ഖാർഗെ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേര് നിർദേശിച്ചത് സോണിയാ ഗാന്ധിയാണെന്ന അഭ്യൂഹങ്ങൾ മല്ലികാർജുൻ ഖാർഗെ തള്ളി.