ബോളിവുഡ് നടൻ ഫറാസ് ഖാൻ അന്തരിച്ചു.


ബെംഗളൂരു:ബോളിവുഡ് നടൻ ഫറാസ് ഖാൻ (46) ബെംഗളൂരുവിൽ അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ആദ്യകാല നടൻ യൂസുഫ് ഖാന്റെ മകനാണ്. 1974 ജൂലായ് 11-ന് മുംബൈയിലാണ് ജനിച്ചത്.

ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുൽഹൻ ബനോ മേൻ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.