ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് കേസില്‍ നടി ലീന മരിയ പോളിന്‍റെ മൊഴി ഓണ്‍ലൈന്‍ വഴി എടുക്കും

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് കേസില്‍ നടി ലീന മരിയ പോളിന്‍റെ മൊഴി ഓണ്‍ലൈന്‍ വഴി എടുക്കും. നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയില്‍ നിന്ന് മൊഴിയെടുക്കുക.

അന്വേഷണ സംഘം ഇന്ന് കാസര്‍കോട്ടേക്ക് തിരിക്കും. രവി പൂജാരിയുടെ മൊഴിയില്‍ പറയുന്ന ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങള്‍ക്കായി കാസര്‍കോട്ടേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.