ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് എത്തിയ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസിന്റെ വ്യാപനം റിപോർട്ട് ചെയ്ത ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാൻ 14 സാംപിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. നാല് സാംപിളുകൾ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.