ബ്രിട്ടൻ – ഇന്ത്യ വിമാനസർവീസുകൾ ജനുവരി എട്ടിന് പുനരാരംഭിക്കും

ന്യൂഡൽഹി:ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചിരുന്ന ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള വിമാനസർവീസുകൾ ജനുവരി എട്ടിന് പുനരാരംഭിക്കുമെന്ന് വ്യോമയാനമന്ത്രി ഹർദീപ്സിങ് പുരി അറിയിച്ചു.

ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനങ്ങൾ വീതമാകും യു.കെ. സർവീസ് നടത്തുകയെന്ന് മന്ത്രി അറിയിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുമാത്രമാകും സർവീസ്. വിശദാംശങ്ങൾ വൈകാതെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.