ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്ത നല്‍കാനാകില്ല’; അപ്പീലുമായി മീഡിയ വണ്‍
കൊച്ചി: സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ ചാനല്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിര ഡിവിഷന് ബഞ്ചിനെയാണ് ചാനല്‍ അധികൃതര്‍ സമീപിച്ചിരിക്കുന്നത്.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, കേരള പത്രപ്രവര്‍ത്തക യൂണിയന് എന്നിവര്‍ സംയുക്തമായാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നാളെ അപ്പീലില്‍ വാദം കേള്‍ക്കും. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ മീഡിയ വണ്ണിനായി ഹാജരാകും.