ഭരണാനുമതി ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ച് വേങ്ങാട് ഗ്രാമപഞ്ചായത്തിലെ വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം എല്‍ എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ 40 -ാം ഡിവിഷനിലെ മരക്കാര്‍കണ്ടി യുവജന വായനശാല കെട്ടിടത്തിന്റെ ഒന്നാംനിലയുടെ നിര്‍മ്മാണം, 2.5 ലക്ഷം രൂപ വിനിയോഗിച്ച് 23 -ാം ഡിവിഷനിലെ പന്നിക്കുന്ന് കോറോത്ത് ശ്മശാനം റോഡ് ടാറിംഗ്, 3.5 ലക്ഷം രൂപ വിനിയോഗിച്ച് ഒന്നാം ഡിവിഷനിലെ ആമിനാ മന്‍സില്‍ മുനമ്പത്ത് റോഡ് ടാറിംഗ് എന്നീ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.