ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം തീകൊളുത്തി മരിച്ചു

തൃശ്ശൂർ:ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം തീകൊളുത്തി മരിച്ചു.ഒല്ലൂർ സ്വദേശി രാജഗോപാൽ ആണ് ഭാര്യ ഓമനയെ വെട്ടി കൊലപ്പെടുത്തിയത്.പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ഭാര്യയെ കൊലപ്പെടുത്തുന്നത് കണ്ട് മക്കൾ ഓടി എത്തിയെങ്കിലും രാജഗോപാൽ തുടർന്ന് പെട്രോൾ ഒഴിച് സ്വയം തീകൊളുത്തി. കുടുംബ പ്രശ്നങ്ങൾ ആണ് കാരണമെന്നാണ് റിപ്പോർട്ട്.