ഭാര്യയെ തലക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കോ‍ഴിക്കോട് അത്തോളിയില്‍ ഭാര്യയെ തലക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. അത്തോളി കൊടകല്ല് സ്വദേശി വടക്കേചങ്ങരോത്ത് ശോഭനയാണ് (50) കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണനെ കാണാനില്ലായിരുന്നു. നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.