ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് ഗുരുതരമായി പരിക്കേറ്റു.

തളിപ്പറമ്പ :ഭ്രാന്തൻ നായ യുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് ഗുരുതരമായി പരിക്കേറ്റു.
പട്ടുവം കയ്യം തടത്തെ ചാപ്പയിൽ സുരേന്ദ്രൻ്റെ ഭാര്യ പ്രമീള ( 48)ക്കാണ് പരിക്കേറ്റത്. പ്രമീളയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് 4 മണിക്കാന്ന് സംഭവം. ക്ഷീരകർഷകയായ പ്രമീള പതിനേഴോളം ആടുകളെ വളർത്തി വരുന്നുണ്ട്. മൂന്ന് ആഴ്ചപ്രായമുള്ള ആട്ടിൻകുട്ടിയെ ഭ്രാന്തൻ നായ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന പ്രമീളയെ മുഖത്തും കൈക്കും കടിച്ച് പരിക്കേല്ലിക്കുകയായിരുന്നു. മുഖത്ത് മാരകമായി പരിക്കേറ്റ പ്രമീളക്ക് ബോധക്ഷയം ഉണ്ടായി.
വിവരം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തി പ്രമീളയെ തളിപ്പറമ്പ് താലൂക്കാശുത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി.

ചുണ്ടുകൾക്ക് മാരകമായി പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശപ്പിച്ചു.
പ്രമീളയെ ആക്രമിച്ച ഭ്രാന്തൻ നായ പിന്നീട് കയ്യം തടത്തിന് സമീപ പ്രദേശമായ തളിപ്പറമ്പ് നഗരസഭയിൽപ്പെടുന്ന കൂവോട് അണക്കെട്ടിനടുത്ത സൗദയുടെ ആടിനെയും ആക്രമിച്ചു.തടയാൻ ചെന്ന സൗദയെയും ഭ്രാന്തൻ നായ ആക്രമിച്ച് പരിക്കേല്ലിച്ച ശേഷം കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. സൗദക്ക് തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കി.

കഴിഞ്ഞയാഴ്ച പട്ടുവം പറപ്പൂലിലെ ജോഷിയുടെ വീട്ടിലെ പൂച്ചയെയും ഭ്രാന്തൻ നായ ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.കഴിഞ്ഞ മാസം മുറിയാത്തോട്ടെ റിട്ട: പോലിസ് എസ്.ഐ: ടി.പി.രാധാകൃഷ്ണൻ്റെ യും , തളിപ്പറമ്പ് ജോയിൻ്റ് ബി.ഡി.ഒ: മീരാഭായിയുടെയും വീട്ടിലെ കോഴിക്കൂട് തകർത്ത് ഒരു സംഘം തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
പട്ടുവം പ്രദേശങ്ങളിൽ ഭ്രാന്തൻ നായക്കളുടെയും തെരുവ് നായ്ക്കക്കളുടെയും ശല്യം വർദ്ധിച്ച് വരുന്നതിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത് .

അലഞ്ഞ് തിരിയുന്ന തെരുവുനായ്കളുടെ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്.