ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി ഇരുപത്തിയേഴുകാരി സരിതയാണ് കൊല്ലപ്പെട്ടത്.

കുടുംബപ്രശ്‌നത്തെ തുടർന്നാണ് ഭർത്താവ് സുരേഷ് സരിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷ് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കുടുംബ പ്രശ്‌നത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു സുരേഷ്. മറയൂർ നീതി സ്റ്റോറിലെ താത്കാലിക ജീവനക്കാരിയാണ് സരിത. ദമ്പതികൾക്ക് അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്