ഒളിമ്പിക് ഗുസ്തിയിൽരവി കുമാർ ദഹിയക്ക് വെള്ളി മെഡൽ

ടോക്യോ: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു. ടെക്നിക്കൽ പോയിന്റിൽ മുന്നിട്ടുനിന്ന സോർ ഉഗ്യു 7-4നാണ് വിജയിച്ചത്.

റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ താരം ആദ്യ പിരീഡിൽ നാല് ടെക്നിക്കൽ പോയിന്റ് നേടിയപ്പോൾ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളു. രണ്ടാം പിരീഡിലും ടെക്നിക്കൽ പോയിന്റില് സോർ ഉഗ്യു മുന്നിട്ടുനിന്നു.