ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ദീർഘനാളായി നിലനിന്നിരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലായിരുന്നു ക്രൂരമായ കൊലപാതകം.
ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയ ശ്യാം ഒരു പ്രകോപനവുമില്ലാതെ സുനിതയെ വെട്ടുകയായിരുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സുനിതയാണ് കൊല്ലപ്പെട്ടത്. 5 മാസങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ മക്കളെ മർദ്ദിച്ചതിനെ തുടർന്ന് സുനിത ശ്യാമിനെതിരെ ചൈഡ് ലൈനിൽ പരാതി നൽകുകയും ശ്യാം റിമാൻഡിലാകുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും രണ്ടിടത്തായിരുന്നു താമസം.