മക്കളെ റോഡില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍.

പത്തനംതിട്ട: മക്കളെ റോഡില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസിന്റെ പിടിയിലായത്.

പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. കൂടാതെ നിരവധി കേസുകളില്‍ പ്രതിയുമാണ് ഇയാള്‍.

ഡിസംബര്‍ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം.ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ബീന.

തുടര്‍ന്ന് ബന്ധു വീടിനടുത്തുള്ള റോഡില്‍ മക്കളെ ഉപേക്ഷിച്ച്‌ അവിടെ കാത്തു നിന്ന കാമുകന്‍ രതീഷിന് ഒപ്പം പോകുകയായിരുന്നു. ബംഗളൂരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോയ ശേഷം കടമ്മനിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്ബോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.

പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു.

.