മക്കള്‍ക്ക് വിഷം നല്‍കി അമ്മ ജീവനൊടുക്കി; സംഭവം മൊബൈലില്‍ പകര്‍ത്തി അയച്ചു നല്‍കി
ശാസ്താംകോട്ട : രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വിവരമുൾപ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ സംഭവം പുറത്തറിഞ്ഞു.
പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ ശ്രീജിത്ത് ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒൻപത്), അനുജിത (ആറ്) എന്നിവർക്ക് വിഷം നൽകിയശേഷമാണ് ശ്രീജിത വിഷം കഴിച്ച് മരിച്ചത്. കുട്ടികൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു.
കുടുംബവഴക്കും ഭർത്താവിന്റെ അമിതമദ്യപാനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശൂരനാട് എസ്.എച്ച്.ഒ. കെ.ശ്യാം പറഞ്ഞു.