മങ്കിപോക്സ്:രണ്ട് പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേര്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍.രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ് നിരീക്ഷണത്തിലുള്ള രണ്ട് പേരും.

നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു.

അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്തില്‍ സമ്ബര്‍ക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു