മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ആൾക്കെതിരെ പോസ്റ്റർ.

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിയായ പരിഗണിക്കപ്പെടുന്ന കെ.ആർ. ജയാനന്ദയ്ക്കെതിരെ പോസ്റ്റർ. മഞ്ചേശ്വരം സിപിഎം അനുഭാവികൾ എന്ന പേരിലാണ് പോസ്റ്റർ. ഉപ്പള ടൗണിലാണ് കന്നടയിലും മലയാളത്തിലുമുള്ള പോസ്റ്ററുകൾ ചൊവ്വാഴ്ച രാവിലെ മുതൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ഒന്നര വർഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലും ജയാനന്ദയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചെങ്കിലും പ്രാദേശിക ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറുകയായിരുന്നു.