മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം ;ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഒരുങ്ങി . മുൻകൂട്ടി രജിസ്റ്റർ ചെയ്ത1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതി. തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ തിരക്ക് അൽപ്പം പോലുമില്ല.

പുലർച്ചെ മൂന്ന് മണി മുതലാണ് വെർച്വൽ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. 352 പേർ ദർശനം പൂർത്തിയാക്കിക്കഴിഞ്ഞു.

തീർഥാടകർക്ക് നെയ്യഭിഷേകത്തിന് അനുമതി ഇല്ല. പകരം പ്രസാദം വാങ്ങാം. ദർശനത്തിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.