മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു;ശോഭ സുരേന്ദ്രനെതിരെ പരാതി

ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.കരിക്കകം സജി നിവാസില്‍ ബി.എസ് സജിയാണ് പരാതി നല്‍കിയത്.ശോഭയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

കഴക്കൂട്ടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.

മാര്‍ച്ച് 20ന് ഇളംകുളത്തിനടുത്ത് നടത്തിയ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ ഇത്തരത്തില്‍ സംസാരിച്ചത്.