മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ 2021-22 വര്‍ഷത്തെ മികച്ച ശുദ്ധജല മത്സ്യകൃഷി, ഒരുജല മത്സ്യകൃഷി, ചെമ്മീന്‍കൃഷി, വിവിധ നൂതന മത്സ്യകൃഷിരീതികള്‍, മത്സ്യകൃഷി പദ്ധതി മികച്ച രീതിയില്‍ ഏറ്റെടുത്ത് നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനം, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കണ്ണൂര്‍ മാപ്പിളബയിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരിലും ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ലഭിക്കാനുള്ള തീയതി മെയ് 30. ഫോണ്‍: 0497 27321340.