മദ്യം നല്‍കി ശാരീരിക പീഡനത്തിന് ശ്രമിച്ചു, യുവാക്കൾക്കെതിരെ പെൺകുട്ടികളുടെ മൊഴി

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ പുറത്ത് പോയ സംഭവവുമായി ബന്ധപ്പെട്ട്, ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരേ കേസ്.യുവാക്കള്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി.

ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ കേസില്‍ പ്രതികളാവും. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, പോക്‌സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരേ കേസെടുക്കുക.

ബംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടിയ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്‍കി.